Kerala News

തിരുവല്ലം ടോൾ പ്ലാസയുടെ പ്രവർത്തനം ആറു മണിക്കൂറിനു ശേഷം പുനരാരംഭിച്ചു.

ബോണസ് തടഞ്ഞ് വെച്ചിരിക്കുന്നു പി.എഫ് അക്കൗണ്ടിൽ എത്തുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തിരുവല്ലം ടോൾ പ്ലാസയിൽ ജീവനക്കാർ നടത്തിയ സമരം അവസാനിച്ചു. കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായെന്ന് ജീവനക്കാർ. ഈ മാസം 30- ന് ബോണസും 10 ദിവസത്തിനുള്ളിൽ PF, ESI പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കമ്പനി രേഖാമൂലം ഉറപ്പുനൽകി. ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരമുണ്ടാകുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി. ടോൾ പ്ലാസയുടെ പ്രവർത്തനം ആറു മണിക്കൂറിനു ശേഷം പുനരാരംഭിച്ചു.

 

Related Posts

Leave a Reply