Kerala News

തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ

തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ സമീർ, കഠിനംകുളം സ്വദേശി സക്കീറിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വളർത്തു നായയെ കൊണ്ട് കടിപ്പിച്ചത്.

മുൻവൈരാഗ്യം മൂലമായിരുന്നു ആക്രമണം. പരാതി നൽകിയതിന് പിന്നാലെ സക്കീറിന്റെ വീടിന് നേരെ പ്രതി പെട്രോൾ ബോംബെറിഞ്ഞു. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. സക്കീറിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.സക്കീറിനെ കൂടാതെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾക്കും നായയുടെ കടിയേറ്റിരുന്നു. സമീറിനെ ഉടൻ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്പ്രാൻ സമീർ, വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി സക്കീറിനെ വളർത്തു പട്ടിയെ കൊണ്ട് കടിപ്പിച്ചത്. അവിടെയും തീർന്നില്ല കാര്യങ്ങൾ. സംഭവത്തിൽ സക്കീർ കഠിനംകുളം പോലീസിനെ പരാതി നൽകിയതിന് പിന്നാലെ വീടിനു നേരെ ഗുണ്ട നേതാവിന്റെ പെട്രോൾ ബോംബേറും ഉണ്ടായി. സക്കീറിനെ കൂടാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും നായയുടെ കടിയേറ്റു. സമീറിനെതിരെ നിരവധി കേസുകൾ ഉണ്ട്.

Related Posts

Leave a Reply