Kerala News

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി.

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. ബന്ധുക്കള്‍ മംഗലപുരം പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7.45ഓടെയാണ് പത്താംക്ലാസുകാരനെ കാറില്‍ക്കയറ്റി നാലംഗ സംഘം കടന്നത്. വാഹനം ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയത്. മുന്‍പും ഒരു സംഘം ആഷിഖിനെ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ലഹരി സംഘങ്ങള്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നുള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Posts

Leave a Reply