Kerala News

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകന്‍ മരിച്ചു

തിരുവനന്തപുരത്ത് കാറും ഇരുചക്ര വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ മരിച്ചു. വി വിനീതാണ് മരിച്ചത്. 34 വയസായിരുന്നു. പുലര്‍ച്ചെ 5 മണിക്കായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് അപകടം നടന്നത്. വിനീതും സുഹൃത്ത് അക്ഷയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയിരുന്നു. അക്ഷയ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനാണ് മരിച്ച വിനീത്.

സംഭവം നടന്നയുടനെ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സിപിഐഎം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായിരുന്നു വിനീത്.

Related Posts

Leave a Reply