Kerala News

തിരുവനന്തപുരത്ത് കാട്ടാക്കടയിൽ യുവതിയും യുവാവും മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രമോദ് (35) സുഹൃത്ത് റീജ (45) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. റീജയെ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ. റീജയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts

Leave a Reply