തിരുവനന്തപുരത്തു അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അഴൂര്‍ സ്വദേശിയായ വിനോദിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി പുത്തന്‍തോപ്പില്‍ എത്തിച്ചു മര്‍ദ്ദിച്ചത്. പോലീസെത്തിയാണ് വിനോദിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കേസ് സംബന്ധമായ വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നു ദിവസം മുന്‍പ് പരിചയപ്പെട്ട യുവാവാണ് അഭിഭാഷകന് വിനോദിനെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തിയത്.ബൈക്കില്‍ കയറ്റി പുത്തന്‍തോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി.പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു.നിലവിളി കേട്ട് സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.പോലീസ് എത്തിയപ്പോള്‍ സംഘം വിനോദിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.പോലീസാണ് വിനോദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.