തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് പിടികൂടിയത്. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടർ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഹനുമാൻ കുരങ്ങനെ താഴെയിറക്കിയത്.
ഇതോടെ കൂട്ടിൽ നിന്ന് പുറത്തു ചാടിയ മൂന്നു കുരങ്ങുകളെയും കൂട്ടിനകത്താക്കി.കഴിഞ്ഞ ദിവസം മറ്റ് രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ കയറിയിട്ടും ഈ കുരങ്ങ് കൂട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ലായിരുന്നു. കെഎസ്ഇബിയുടെ കൂടി സഹായത്തോടെയാണ് മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെ പിടികൂടിയത്.
ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. മൂന്ന് കുരങ്ങുകളും കൂട്ടില്‍ കയറാത്തതിനെ തുടര്‍ന്ന് മൃഗശാലക്ക് അവധി നല്‍കിയിരുന്നു.
സെമ്‌നോപിതേക്കസ് എന്നാണ് ഹനുമാന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമം. ദേഹമാകെ വെള്ള രോമങ്ങള്‍, മുഖവും കൈകളും കാലുകളും കറുപ്പ് നിറം. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. പശ്ചിമഘട്ടത്തിലെ ഗോവ, കര്‍ണാടക, കേരളാ വനമേഖലകളില്‍ കാണപ്പെടുന്ന ബ്ലാക്ക് ഫൂട്ടഡ് ഗ്രേ ലംഗൂര്‍, നേപ്പാള്‍ ഗ്രേ ലംഗൂര്‍, കാശ്മീര്‍ ഗ്രേ ലംഗൂര്‍, സൌത്തേണ്‍ പ്ലെയിന്‍സ് ഗ്രേ ലംഗൂര്‍ എന്നിങ്ങനെ ഹനുമാന്‍ കുരങ്ങുകള്‍ തന്നെ ഏഴ് ഉപ സ്പീഷ്യസുകളുണ്ട്.