Kerala News

തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ബാര്‍ ജീവനക്കാര്‍ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍ ഓഫ് ചെയ്ത ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം തലയാഴത്തെ ആകെ ഇരുട്ടിലാക്കിയ സംഭവം വിവാദമായിരുന്നു.

കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി വി അഭിലാഷ്, പി സി സലീംകുമാര്‍, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ പി സുരേഷ് കുമാര്‍ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിനാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ സുരേഷ് കുമാറിനെതിരെ മറ്റൊരു കേസുണ്ട്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.

Related Posts

Leave a Reply