Kerala News

തിരുവനന്തപുരം: പള്ളിത്തുറ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയായിരുന്നു പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജ്യൂസ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മെൽബിൻ കുളിക്കാൻ ഇറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് സുഹൃത്തുക്കൾ നീന്തി കയറിയെങ്കിലും മെൽബിനെ കടലിൽ കാണാതാവുകയായിരുന്നു.

Related Posts

Leave a Reply