അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും
തിരുവനന്തപുരം നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് തടയാന്‍ നടപടിയുമായി പോലീസ്. അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്ക് പൂട്ടാനാണ് പോലീസിന്റെ തീരുമാനം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും. സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കാറുകളുടെയും ബൈക്കുകളുടെയും വീലുകളാണ് ഇത്തരത്തി്ല ലോക്ക് ചെയ്യുന്നത്. ദീര്‍ഘസമയമായി അനധികൃത പാര്‍ക്കിംഗ് ആണെങ്കില്‍ വാഹനം നീക്കം ചെയ്യും. കാല്‍നടക്കാര്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. അനധികൃത പാര്‍ക്കിംഗ് നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയും ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.