Kerala News

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി. ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക. തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുകയെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

പാളയം, എകെജി സെന്ററിന് സമീപപ്രദേശങ്ങള്‍, ജനറല്‍ ഹോസ്പിറ്റല്‍, കുന്നുകുഴി, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, പാറ്റൂര്‍, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓള്‍ സെയ്ന്റ്‌സ്, വെട്ടുകാട്, ശംഖുമുഖം, ആല്‍ത്തറ, വെള്ളയമ്പലം, വഴുതക്കാട്, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Related Posts

Leave a Reply