Kerala News

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു.

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കേസിൽ രണ്ടുപേർ പിടിയിലായി.

കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികലാണ്. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട തർക്കമുണ്ടാക്കിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ആയിരുന്നു ആക്രമണം.

Related Posts

Leave a Reply