Kerala News

തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ രമ എം എൽ എ നൽകിയ കേസ് ഇന്ന് പരിഗണിക്കും

തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ രമ എം എൽ എ നൽകിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കെ എം സച്ചിൻ ദേവ് എംഎൽഎ, ദേശാഭിമാനി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. മാർച്ച് 15 ന് നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനിടെ കെകെ രമ എംഎൽഎയ്ക്ക് പരുക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിലും സച്ചിൻ ദേവ് എംഎൽഎ ഫേസ്ബുക്ക് പേജിലും തന്നെ അപമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ പ്രസിദ്ധീകരിച്ചു എന്നാണ് രമയുടെ പരാതി. കഴിഞ്ഞ മാസം 7 ന് കേസ് പരിഗണിച്ച കോടതി സച്ചിൻ ദേവിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു എന്നാൽ ഇന്ന് എംഎൽഎ ഹാജരാരാകാനുള്ള സാധ്യത കുറവാണ്.

Related Posts

Leave a Reply