International News

തകര്‍ന്ന ഹെലികോപ്റ്ററും ഇറാന്‍ പ്രസിഡന്റിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മിഡിയ റിപ്പോര്‍ട്ട് ചെയ്തു

അസര്‍ബൈജാനില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. തകര്‍ന്ന ഹെലികോപ്റ്ററും ഇറാന്‍ പ്രസിഡന്റിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മിഡിയ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍മഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയാണ്.

ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. പ്രദേശത്തേക്ക് രക്ഷാസംഘത്തെ അയച്ചിരിക്കുന്നതായി അസര്‍ബൈജാനിലെ റെഡ് ക്രസന്റ് മേധാവിയെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്ന സ്ഥലമെന്ന് സംശയിക്കുന്ന തവാല്‍ എന്നയിടത്തേക്കാണ് സംഘമെത്തുന്നതെന്ന് ഇറാന്റെ പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതിനായി ഡ്രോണ്‍ നിരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ എക്‌സ് വഴി പുറത്തുവിട്ടിട്ടുണ്ട്.

Related Posts

Leave a Reply