Kerala News

ഡോക്ടർ ബി ആർ അംബേദ്കറുടെ 133 ആം പിറവി ദിനം ഏപ്രിൽ 14ന് ജയ് ഭീം ഡോക്ടർ. അംബേദ്കർ ട്രസ്റ്റ് തിരുവനന്തപുരത്ത് നടത്തുന്നു.

ഡോക്ടർ ബി ആർ അംബേദ്കർ ലോകത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് വിദേശരാജ്യങ്ങൾ അദ്ദേഹത്തിന് അർഹമായ പ്രാധാന്യം നൽകുമ്പോൾ നമ്മുടെ രാജ്യത്ത് അദ്ദേഹത്തെക്കുറിച്ച് പഠിക്കാൻ ലോകനിലവാരത്തിലുള്ള പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.. 2016ൽ കേന്ദ്രസാമൂഹിക ശാക്തീകരണ മന്ത്രാലയവും ടൂറിസം മന്ത്രാലയവും പ്രാഥമിക പ്രവർത്തന അനുമതി നൽകിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് നയം തുടരുകയാണ്.. പഠന ഗവേഷണ കേന്ദ്രവും പൂർണ്ണകായ പ്രതിമയും നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ട്രസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാരുകളുടെ നിലപാട് തിരുത്താത്തക്ക നിലയിലുള്ള പരിപാടികൾ ട്രസ്റ്റ് ആസൂത്രണം ചെയ്തു കഴിഞ്ഞു. സംസ്ഥാനത്തുടനീളം ഈ വിഷയം സംബന്ധിച്ച് പൊതുജനാഭിപ്രായവും പിന്തുണയും തേടാൻ
രഥയാത്ര നടത്തുവാൻ തീരുമാനിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനം അംബേദ്കർ ജന്മദിനമായ ഏപ്രിൽ 14ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളിൽ ചേരുന്ന ലോകവിജ്ഞാനോത്സവത്തിൽ വച്ച് ട്രസ്റ്റ് സെക്രട്ടറി സാബു തോമസ് നിർവഹിക്കുന്നതാണ്. വിവിധ രാഷ്ട്രീയ സമുദായിക സംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ രാഷ്ട്രീയ പ്രവർത്തകനായ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം വഹിക്കും.

ലോക വിജ്ഞാനി ഭാരതരത്നം ഡോക്ടർ ബി ആർ അംബേദ്കറോടുള്ള രാജ്യത്തിന്റെ ആദരസൂചകമായി പഠന ഗവേഷണ കേന്ദ്രം രാജ്യത്ത് സ്ഥാപിക്കണമെന്ന ആവശ്യം പൊതുജന പങ്കാളിത്തത്തോടെ ശക്തമായി ഉയർത്തി കൊണ്ടു വരുവാൻ ജയ് ഭീം അംബേദ്കർ ട്രസ്റ്റ് തീരുമാനം എടുത്തതായി ട്രസ്റ്റ് ചെയർമാൻ തോമസ് ജോസഫ്,ട്രസ്റ്റ് കോഡിനേറ്റർ സാബു തോമസ്, ജനറൽ കൺവീനർ വിജോ വിജയൻ,, കൺവീനർ അനിൽ വണ്ടിത്തടം, പ്രോഗ്രാം കൺവീനർ പ്രേം എന്നിവർ പ്രസ് ക്ലബിൽഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു..

Related Posts

Leave a Reply