India News

ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനങ്ങള്‍ ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍

ജയ്പൂർ: ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനങ്ങള്‍ ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍. ക്ഷമാപണക്കുറിപ്പും മോഷ്ടാക്കളുടേതായി കാറില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പ് ഗ്ലാസിനുമുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുകയാണ് മോഷ്ടാക്കൾ.

ഐ ലവ് ഇന്ത്യ എന്നൊരു കുറിപ്പും വാഹനം കാണുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്ന മറ്റൊരു കുറിപ്പും കാറിന്റെ പുറകിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജയ്പുരില്‍ ബിക്കാനെര്‍ ഹൈവേയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിനു സമീപമാണ് വാഹനം കണ്ടെത്തിയത്.

നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്ററോളം ദൂരമാണ് ബിക്കാനെറിലേക്ക്‌ ഉള്ളത്. വാഹന ഉടമ വിനയ് കുമാറിനൊപ്പം ഡൽഹി പൊലീസ് ബിക്കാനെറിൽ എത്തിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം വാഹനം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply