തിരുവനന്തപുരം: ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 11 നാണ് ടെക്നോപാര്‍ക്കില്‍ ജോലിക്ക് വരുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
