Kerala News

ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഐഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്.

പ്രത്യേക ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. പ്രതികളെ വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് ടി.പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. നേരത്തെ വിചാരണ കോടതി ഇവരെ വെറുതേവിട്ടിരുന്നു.

എന്നാല്‍, കെ.കെ രമ എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ നല്‍കിയ പുനപ്പരിശോധന ഹര്‍ജികള്‍ പരിശോധിച്ചാണ് ഇവരെ വെറുതേവിട്ട വിധി ഹൈക്കോടതി റദ്ദാക്കിയത്. സിപിഐഎം നേതാവ് കുഞ്ഞനന്ദനെ ശിക്ഷിച്ച വിധിയും കോടതി ശരിവച്ചു. കെ.കെ കൃഷ്ണനും ജ്യോതി ബാബുവും 26ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതിനുമുന്‍പുതന്നെ ഇവര്‍ കീഴടങ്ങുകയായിരുന്നു.

Related Posts

Leave a Reply