Kerala News

 ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോൾ സിബിഐ കേസ് ഡയറി സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം ഇന്ന് കോടതി വിധി പറയാനും സാധ്യതയുണ്ട്. ഇതിനിടെ ഉന്നയിച്ച ആരോപണങ്ങൾക്ക് ജസ്‌നയുടെ പിതാവ് ജെയിംസ് കോടതിയിൽ തെളിവുകളും സമർപ്പിച്ചിരുന്നു.

മുദ്രവെച്ച കവറിലാണ് ഇവ സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നും കാണിച്ച് നേരത്തെ സിബിഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്‌നയെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

Related Posts

Leave a Reply