Kerala News

ചേർത്തല: ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി

ചേർത്തല: ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടറിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി. ആറായിരം രൂപയാണ് നഷ്ടമായത്. ചേർത്തല വാരനാട് ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പളളിപ്പുറം സ്വദേശിനി സ്വപ്നയുടെ പണമാണ് അപഹരിക്കപ്പെട്ടത്. ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന സ്കൂട്ടറിന്റെ ബോക്സ് കുത്തി തുറന്നാണ് പണം അപഹരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പണം നഷ്ടപ്പെട്ട യുവതി ചേർത്തല പൊലീസിൽ പരാതി നൽകി.

Related Posts

Leave a Reply