Kerala News

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു.


ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. മകളുമായി ആശുപത്രിയിലെത്തി പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രധിഷേധം ഉയരുകയാണ്.

Related Posts

Leave a Reply