Entertainment Kerala News

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്‍റെ പ്രസ്താവന. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി . സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു.മണ്ട സലാം – എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഞങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നതിനെ കുറിച്ച് പറഞ്ഞായിരുന്നു രഞ്ജിത്ത് സംസാരിച്ചത്.”എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ് നോക്കിയില്ല എന്നതാണ്.

കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്.” – എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

Related Posts

Leave a Reply