Kerala News

ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാറിനെ (29)ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: തിരുവല്ല നെടുമ്പ്രത്ത് ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാറിനെ (29)ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി ഭർത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന ശ്യാം കുമാർ ബലാത്കാരമായി പീഡിപ്പിച്ചെന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ തിങ്കളാഴ്ച പുലർച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ഇ അജീബ് പറഞ്ഞു.

Related Posts

Leave a Reply