നിറച്ചാര്‍ത്ത് കലാസാംസ്കാരിക സമിതി വര്‍ഷം തോറും എങ്കക്കാട് ഗ്രാമത്തില്‍ സംഘടിപ്പിച്ചു വരുന്ന നി ഫെസ്റ്റ് ദേശീയ കലാക്യാമ്പിന്റേയും ഗ്രാമീണ കലോത്സവത്തിന്റെയും എട്ടാം പതിപ്പ് ‘നി ഫെസ്റ്റ് ‘8 ഡിസംബര്‍ 6 മുതല്‍ 10 വരെയുള്ള തീയതികളില്‍ എങ്കക്കാട് നടക്കും.ഒരു ഗ്രാമീണകൂട്ടായ്മ സംഘടിപ്പിക്കുന്ന രാജ്യത്തെതന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നായി വളര്‍ന്ന് ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടിയ നി ഫെസ്റ്റില്‍, കാശ്മീരില്‍ നിന്നുള്ള മാസ്റ്റര്‍ ശില്പി രാജേന്ദര്‍ ടിക്കു, മുംബൈയും ഡല്‍ഹിയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളപ്രശസ്ത കലാകാരന്മാരായ ടി. വി. സന്തോഷ്, ജിജി സ്കറിയ, എന്നിവരുള്‍പ്പെടെ ഇരുപത് കലാകാരാണ് പങ്കെടുക്കുന്നത്. ചിത്രകാരന് സുജിത് എസ്.എന്‍. നയിക്കുന്ന ക്യാമ്പില്‍ കേരളത്തിനു പുറത്തുനിന്നുള്ള പത്ത് പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെ കൂടാതെ ഒട്ടേറെ തദ്ദേശീയ കലാകാരും ക്യാമ്പില്‍ സൃഷ്ടികളിലേര്പ്പെടും. നിദര്‍ശന ആര്‍ട്ട് റെസിഡന്‍സിയും പരിസരവും ഗ്രാമങ്ങളിലെ വീടുകളുമടക്കം ഇഷ്ടമുള്ള ഇടങ്ങളിലിരുന്ന് രചനകളില്‍ ഏര്‍പ്പെടാവുന്ന തരത്തിലാണ് ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. എല്ലാ വര്ഷത്തെയുമെന്നപോലെ ഗ്രാമത്തിലെ വീടുകളിലാണ് കലാകാര്‍ക്ക് താമസമൊരുക്കുന്നത്
