Kerala News

ഗതാഗത കമ്മീഷണറുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ഗതാഗത കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്തളം പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്നുപോകുന്നതിനിടെ എഡിജിപിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു.

എംസി റോഡിൽ പന്തളത്തിനും ആടൂരിനും ഇടയിൽ പറന്തൽ ജംക്‌ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിക്കുകയായിരുന്നു. ഇയാളെ എഡിജിപി തന്നെയാണ് വാഹനത്തിൽ കയറ്റി അടൂർ താലൂക്കാശുപത്രിയിലെത്തിച്ചത്.

Related Posts

Leave a Reply