വീട്ടുമുറ്റത്ത് വളർന്ന പപ്പായ കൗതുക കാഴ്ചയായി. താറാവിനോട് രൂപസാദൃശ്യമുള്ള പപ്പായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പുൽപള്ളി ആനപ്പാറ ഇടത്തുംപറമ്പിൽ ബേബിയുടെ വീട്ടിലാണ് താറാവിന്റെ രൂപത്തിലുള്ള പാപ്പായ വിരിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടാവശ്യത്തിനായി പറിച്ചപ്പോഴാണ് പപ്പായയുടെ രൂപത്തിലുള്ള വ്യത്യാസം കണ്ടെത്തിയത്. അപൂർവമായി കണ്ടെത്തിയ പപ്പായ കാണുന്നതിനായി നിരവധിപേരാണ് ബേബിയുടെ വീട്ടിലേക്കെത്തുന്നത്. രണ്ട് ദിവസം മുമ്പ് പറിച്ച പപ്പായ ഇപ്പോൾ പച്ചപ്പ് മാറി പഴുത്തു തുടങ്ങിയിട്ടുണ്ട്.പപ്പായ നാശമായിപോകാതിരുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് വീട്ടുകാർ. നാടൻ ഇനത്തിലുള്ള പാപ്പായാണ് ഇതെന്ന് വീട്ടുകാർ പറഞ്ഞു.