Kerala News

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നുമുതൽ

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്.

ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

അതാത് മാസത്തെ പെന്‍ഷൻ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ജൂണ്‍ മാസത്തെ തുക നല്‍കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

Related Posts

Leave a Reply