Kerala News

കോവളം പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ ക്കെതിരെ ഗുരുതര പരാതിയുമായി റിട്ട: എസ് എച്ച് ഒ.

തിരുവനന്തപുരം കോവളത്ത് താമസക്കാരനായ റിട്ടയേർഡ് SHO സി സുഗതനാണ് കോവളം എസ്.എച്ച്. ഓ ക്കെതിരെ  ഗുരുതരമായ പരാതിയുമായി മുന്നോട്ടുവന്നത്.  2017ൽ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് താൻ ചികിത്സയിൽ കഴിഞ്ഞു വരവേ കോവളം പ്ലാവ് വിളയിൽ പ്രവർത്തിച്ചുവരുന്ന രജിസ്ട്രേഡ് സംഘടനയായ കോവളം പ്ലാവ് വിള ബ്രദേഴ്സ് സാംസ്കാരിക സമിതിയുടെ സെക്രട്ടറിയായി താൻ തുടർന്ന് വരവേ 2019 -ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്ലാവിള റോഡ് സൈഡിൽ നിർത്തിയിരുന്ന പ്ലാവിള ബ്രദേഴ്സ് സാംസ്കാര സമിതിയുടെ കൊടിമരം എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് നിയോഗിക്കപ്പെട്ട ഡീഫേസ്മെന്റ് സ്കോഡ് തലവൻ ആവശ്യപ്പെട്ടു.

എന്നാൽ കൊടിമരം പ്രൈവറ്റ് പ്രോപ്പർട്ടിയിൽ നിന്നിരുന്നതിനാൽ എടുത്തുമാറ്റാൻ സാവകാശം തരണമെന്ന് താൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ തന്റെ അപേക്ഷ വകവയ്ക്കാതെ അന്നത്തെ കോവളം എസ്ഐ ആയിരുന്ന വിദ്യാധിരാജനെയും മറ്റു പോലീസുകാരെയും വിളിച്ചുവരുത്തി തന്നെ അറസ്റ്റ് ചെയ്യുകയും ഇതിലേക്കായി രണ്ട് ക്രൈം കേസുകൾ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഈ രണ്ട് കേസുകൾ ഇപ്പോൾ നെയ്യാറ്റിൻകര കോടതിയിൽ വിചാരണ നടന്നുവരികയാണ്. എന്നാൽ തനിക്ക് ഈ പറഞ്ഞ രണ്ട് കേസുകൾക്ക് മുൻപോ അതിനുശേഷവും മറ്റു കേസുകൾ ഇല്ലാതിരുന്നിട്ടും   എതിർകക്ഷികൾ കിടപ്പു രോഗിയായ തന്നെ സമാധാന ലംഘനത്തിനും നല്ല നടപ്പിനും ജാമ്യം വാങ്ങണമെന്ന് കാണിച്ച് 107 സി ആര്‍ പി സി. റിപ്പോർട്ട് തയ്യാറാക്കി എസ്.ഡി.എം.സി. തിരുവനന്തപുരം കോടതിയിൽ MC 563/2024 ഫയൽ സ്വീകരിക്കുകയും.08/04/2024 ആം തീയതി കോടതി മുമ്പായി ഹാജരായി അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം ബോണ്ട് എക്സിക്യൂട്ട് ചെയ്യാൻ നോട്ടീസ് അയക്കുകയുമാണ് ചെയ്തത്. എന്നാൽ റീസന്റായി ഒരു പെറ്റീഷനോ, ക്രൈം കേസോ ഇല്ലാതെ.സി.ആർ. പി.സി. റിപ്പോർട്ട് തയ്യാറാക്കി അയക്കാൻ പാടില്ല എന്ന നിയമം നിലവിൽ ഇരിക്കുകയാണ് ഇങ്ങനെ ഒരു നടപടി.

36 വർഷം കേരള പോലീസിൽ ജോലി നോക്കി 2012 മുതൽ S I ആയും മാരായമുട്ടം പോലീസ് സ്റ്റേഷനിലെ ആദ്യത്തെ SHO ആയും വട്ടപ്പാറ,നെയ്യാർ ഡാം തുടങ്ങിയ സ്റ്റേഷനിൽ താൻ ജോലി നോക്കുകയും ഈ കാലയളവിൽ പ്രശസ്ത സേവനത്തിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വ്യക്തിയാണ് താനെന്നും അധികാരം ദുർവിനിയോഗം ചെയ്ത് തയ്യാറാക്കിയ ഈ റിപ്പോർട്ടിന്റെ നടപടികൾ അവസാനിപ്പിക്കുന്നതിനും ഇതുപോലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മാതൃകാപരമായ ശിക്ഷാ നടപടികൾ എതിർകക്ഷികൾക്ക് നൽകുവാനും അതിലൂടെ എതിർകക്ഷികളുടെ നിയമപരമായി സാധ്യതയില്ലാത്ത നടപടി അവസാനിപ്പിക്കേണ്ടതുമാണ് എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പെൻഷനേഴ്‌സ് അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ റിട്ടയേർഡ് എസ് എച്ച് ഒ സുഗതൻ ഇക്കാര്യം അറിയിക്കുകയായിരുന്നു.

Related Posts

Leave a Reply