Kerala News

കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.

ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. സമയോചിത ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. പിന്നാലെ തീ കെടുത്താൻ അഗ്നിശമനസേന സ്ഥലത്തെത്തി. ഇന്ന് രാവിലെ പത്തേ മുക്കാലോടെയായിരുന്നു സംഭവം.

 

Related Posts

Leave a Reply