കൊച്ചി: പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കോതമംഗലത്ത് വീടിന് തീവച്ചു. കോതമംഗലം പോത്താനിക്കാട് തൃക്കേപ്പടി ശിവന്റെ വീടിനാണ് തീയിട്ടത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു തീയിട്ടത്. വീടിന് തീയിട്ട പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നിയെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന് പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറിയാണ് ബേസിൽ തീ കൊളുത്തിയത്. വീടിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് സമീപവാസി അനിത കല്ലൂർക്കാട് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.