India News

കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നത് 14 മുറിവുകളെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയിയെ നുണ പരിശോധന നടത്താന്‍ സിബിഐ ക്ക് അനുമതി. ഡോക്ടറുടേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റെന്നും ലൈംഗികാതിക്രമം നടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബ ഐ തുടര്‍ച്ചയായി നാലാം ദിവസവും ചോദ്യം ചെയ്യുകയാണ്.

തല, മുഖം, കഴുത്ത്, കൈകള്‍,സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായലായി 14 ലേറെ മുറിവുകളാണ് ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നത്. കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണം. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായി. ശരീരത്തില്‍ പലയിടത്തും രക്തം കട്ട പിടിച്ചിരുന്നു. ഇങ്ങനെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

കസ്റ്റഡി യില്‍ ഉള്ളത് പ്രതി സഞ്ജയ് റോയിയെ നുണ പരിശോധന നടത്താന്‍ സിബി ഐ ക്ക് കോടതിയില്‍ നിന്നും അനുമതി ലഭിച്ചു. സഞ്ജയ് റോയ് കുറ്റം ചെയ്തിട്ടില്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നു മാതാവ് മാല്‍തി റോയ്  നോട് പറഞ്ഞു. സിബിഐ സംഘം കൊല്ലപ്പെട്ട ഡോക്ടറുടെ വീട് സന്ദര്‍ശിച്ചു.

 

Related Posts

Leave a Reply