കൊല്ലം പത്തനാപുരം മാങ്കോട് പതിനാലുകാരന് ക്രൂരപീഡനമെന്ന് പരാതി. പതിനാലുകാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചു. വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായി പരാതിയുണ്ട്.
മാങ്കോട് സ്വദേശികളായ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. ‘എന്റെ കൂട്ടുകാരനെ വിളിക്കാൻ പോയതാണ്. അവിടടുത്ത് അജിത്തും രാജേഷും മദ്യപിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അവർ എന്നെ കണ്ടപ്പോൾ ഇവൻ വിലക്കൂടിയ പാന്റും ഷർട്ടുമാണ് ഇട്ടിരിക്കുന്നത് ഊരടാ എന്ന് പറഞ്ഞു. എന്നിട്ട് എന്റെ മർമത്തിൽ കത്തിയെടുത്ത് വച്ച് മുറിക്കാൻ തുടങ്ങി. ഞാൻ ശബ്ദമുണ്ടാക്കി കരഞ്ഞപ്പോൾ എന്നെ വിട്ടു’ – ബാലൻ പറഞ്ഞു.