Kerala News

കൊല്ലത്ത് 13 കാരനോട് ക്രൂരത, ബന്ധു പിടിയിൽ

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പതിമൂന്നുവയസുകാരനെ മര്‍ദ്ദിച്ച് ഗരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി ആയണിവേല്‍ക്കുളങ്ങര, കേഴിക്കോട്, ചാലില്‍ തെക്കതില്‍  ജലാലൂദീന്‍കുഞ്ഞ്  ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജലാലുദീൻ പറഞ്ഞ കാര്യങ്ങൾ കുട്ടി അനുസരിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി 10.30 മണിയോടെയാണ് കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പ്രതി കുട്ടിയെ മർദ്ദിച്ചവശനാക്കിയത്.

ജലാലുദീൻകുഞ്ഞ് കേബിള്‍ വയറുകൊണ്ട്  കുട്ടിയുടെ തോളിലും പുറത്തു അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. അടിയേറ്റ് കുട്ടി കരഞ്ഞപ്പോള്‍ വയില്‍ തേര്‍ത്ത് തിരുകി കയറ്റിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടുകയും കേബിള്‍ വയര്‍ കൊണ്ട് മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളിനോട് ചേർന്നുള്ള അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്യ്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ഷാജിമോന്‍, റഹീം, എ.എസ്.ഐ പ്രമോദ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Posts

Leave a Reply