കൊല്ലം: വിളക്കുടി പഞ്ചായത്തിൽ കൂട്ടത്തല്ല്. കൊല്ലം വിളക്കുടിയിലാണ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ തല്ലിയത്. പഞ്ചായത്തിലെ എൽ ഡി എഫ് – യുഡിഎഫ് അംഗങ്ങൾ ആണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തെ ആളുകൾക്കും പരിക്കേറ്റു. വിളക്കുടിയിൽ കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. കോൺഗ്രസ് അംഗം ശ്രീകലയാണ് എൽഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റായത്. അതിന് ശേഷം ആദ്യ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോഴാണ് സംഘർഷമുണ്ടായത്. പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയാണ് ഇന്ന് അംഗങ്ങൾ ഏറ്റുമുട്ടിയത്. ഒടുവിൽ പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. പരസ്പരം പോർവിളിച്ച് പുരുഷ വനിതാ അംഗങ്ങളാണ് തമ്മിൽ തല്ലിയത്. പ്രതിഷേധിക്കാനായി കൊണ്ടുവന്ന കാർഡുകൾ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു തമ്മിലടി. പരിക്ക് പറ്റിംയ അംഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളേയും ഇവരെ വെല്ലുവിളിച്ചും തള്ളിമാറ്റിയും പ്രശ്നം തല്ലിയൊതുക്കാൻ ശ്രമിക്കുന്ന അംഗങ്ങളുടേ.ും വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
