സംസ്ഥാനത്തെ കടുത്ത ചൂടില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. തീരദേശ മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് രാജഗോപാല്‍ കമ്മത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചത്തേക്ക് ചൂടുകുറയുമെന്ന് കരുതാനാകില്ലെന്ന് രാജഗോപാല്‍ കമ്മത്ത് പറയുന്നു. രാത്രികാല താപനിലയില്‍ മുന്‍ കാലങ്ങളിലേത് പോലെ കാര്യമായ കുറവുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. പാലക്കാട് മാത്രമല്ല ആലപ്പുഴയിലും താപനില ഉയരുകയാണ്. തീരദേശ മേഖലയില്‍ അന്തരീക്ഷ ആര്‍ദ്രത( Humidity) കൂടുതലായതിനാല്‍ ഉള്ളതിലും കൂടുതല്‍ ചൂട് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് പോലെ തോന്നും. അതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും രാജഗോപാല്‍ കമ്മത്ത് നിര്‍ദേശിച്ചു.
കേരളത്തില്‍ കൊടുംചൂടില്‍ കൃത്രിമ മഴ പെയ്യിക്കുന്നത് പ്രായോഗികമല്ലെന്നും രാജഗോപാല്‍ കമ്മത്ത് പറയുന്നു. ഒന്നാമത്ത് ചില ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളം വലിയ പ്രദേശമാണ്. രണ്ടാമതായി കൃത്രിമമായി മഴ പെയ്യിക്കുന്നത് പരിസ്ഥിതിയ്ക്ക് തീരെ നല്ലതല്ല. കുടിവെള്ള സ്രോതസുകളേയും വനസമ്പത്തിനേയും അത് ദോഷകരമായി ബാധിക്കും.