Kerala News Top News

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്.

മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബേസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Related Posts

Leave a Reply