Kerala News

കൊച്ചി, മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കളായ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. നിജോയും ശിൽപയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചതായാണ് പൊലീസ് നി​ഗമനം. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

വീടിൻ്റെ മുകൾ നിലയിലാണ് ഇവർ താമസിക്കുന്നത്. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. രാവിലെ കുട്ടികളെ കാണാത്തതിനാൽ നിജോയുടെ മാതാവ് ആനി നോക്കുമ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. വരാപ്പുഴ ഇസബെല്ല സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ച കുട്ടികൾ.

Related Posts

Leave a Reply