തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകൾക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകൾക്കും ലഭിക്കും. കൂടാതെ മറ്റ് ചെറിയ തുകകളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്.