കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്കെതിരെ കേന്ദ്ര തോഴിലാളി യൂണിയനുകൾ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും.ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തുവന്നിരുന്നു.
രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തൊഴിൽ നിയമങ്ങൾക്ക് എതിരായ പ്രതിഷേധ പരിപാടികൾ ഇന്ന് സംഘടിപ്പിക്കും. ഭഗത് സിംഗിന്റെ ജന്മ ദിനമായ സെപ്റ്റംബർ 28, കോർപ്പറേറ്റുകൾക്കെതിരായ പ്രതിഷേധ ദിനമായും,ഉത്തർ പ്രദേശിലെ ലഖിപൂർ ടെനിയിൽ, കർഷകരെ ബിജെപി നേതാവ് അജയ് മിശ്ര ടെനി യുടെ മകൻ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ദിവസമായ ഒക്ടോബർ 3 രക്തസാക്ഷി ദിനമായും ആചരിക്കുമെന്ന് സംയുക്ത കിസാൻ സഭ അറിയിച്ചു.