തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അസംഘടിത തൊഴിലാളികൾക്ക് നൽകി വരുന്ന മുഴുവൻ ആനുകൂല്യങ്ങളും വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കും ലഭ്യമാക്കണമെന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ജില്ല സമ്മേളനത്തോടനുബന്ധിച്ച് വധൂ വരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാംപും സംഘടപ്പിച്ചു. ജില്ല സമ്മേളനവും വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാംപും മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ല സെക്രട്ടറി ഡി. രേവമ്മ സ്വാഗതവും ജില്ല പ്രസിഡൻ്റ് എസ്. ഷാജി അദ്ധ്യക്ഷതയും വഹിച്ചു. ആശംസനേർന്ന് സംസ്ഥാന പ്രസിഡൻ്റ് എം.എൽ. വേലായുധൻ, സംസ്ഥാന സെക്രട്ടറി കെ.എം.രവിന്ദ്രൻ, സംസ്ഥാന വൈ: പ്രസിഡൻ്റ് ജോയി കാപ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം സി.അംബുജാക്ഷൻ, എറണാകുളം ജില്ല സെക്രട്ടറി കെ.എ. ജോസി, കോഴിക്കോട് ജില്ല പ്രസിഡൻ്റ് കെ. എം. ശിവദാസൻ,തിരുവനന്തപുരം ജില്ല ട്രഷറർ കെ.ലതികാ ദേവി അമ്മ, കാസർഗോഡ് ജില്ല വൈ: പ്രസിഡൻ്റ് എം. കൃഷ്ണൻ, എറണാകുളം ജില്ല ജോ : സെക്രട്ടറി ബിജു നാരായണൻ, കൊല്ലം ജില്ല കമ്മിറ്റി അംഗം എം. ഷംസുദീൻ എന്നിവർ സംസാരച്ചു. എ. സലാഹുദീൻ നന്ദി പറഞ്ഞു.