ദമൻ: കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ മലയാളി വിദ്യാർത്ഥിയെ കടലിൽ കാണാതായി. ദമൻ സമാജം അംഗം മുരളീധരൻ നായരുടെ മകൻ അശ്വിൻ മുരളിയെ (20) ആണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ പോയ അശ്വിനെ തിരകളിൽപ്പെട്ട കാണാതാകുകയായിരുന്നു. വൈകുന്നേരം 7 മണി വരെ രക്ഷാ ടീമും, മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സിൽവാസ്സ എസ് എസ് ആർ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അശ്വിൻ. കേരളത്തിൽ പന്തളം സ്വദേശിയാണ് മുരളീധരൻ നായർ.