കെജിഎംസിടിഎ എന്ന കേരള ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ എന്ന സർവീസ് സംഘടനയുടെ 56 മത് സംസ്ഥാന സമ്മേളനമാണ് നാളെ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ് .1968 ഏപ്രിൽ 21 ആം തീയതി സ്ഥാപിതമായ ഈ സംഘടനയ്ക്ക് ഇന്ന് കേരളത്തിലെ 13 സർക്കാർ മെഡിക്കൽ കോളജുകൾ ആയി വ്യാപിച്ചുകിടകുന്നു . ഓർഗനൈസിംഗ് സമ്മേളനത്തിന്റെ ഓർഗനൈസിംഗ് ചെയർമാൻ ഡോക്ടർ ആർ ടി ശ്രീകുമാർ സ്വാഗതപ്രസംഗം നടത്തും, കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ നിർമ്മൽ ഭാസ്കർ അധ്യക്ഷതവഹിക്കും, പൊതുസമ്മേളനത്തിന്റെ മുഖ്യ അതിഥി ആരാധ്യയായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും, ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് വിശിഷ്ട അതിഥിയായി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും ബഹുമാനപ്പെട്ട കഴക്കൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ അതിഥിയായി പങ്കെടുത്ത് അഭിസംബോധന ചെയ്യും, ബഹുമാനപ്പെട്ട ആരോഗ്യ സർവകലാശാല വൈസ് ചാൻസർ ഡോക്ടർ മോഹനൻ കുന്നുമ്മൽ, ബഹുമാനപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റ് ഡോക്ടർ തോമസ് മാത്യു, ബഹുമാനപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലിനേറ്റ് ജെ മോരീസ് ബഹുമാനപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് കൗൺസിലൻഡ് മെമ്പർ ശ്രീ ഡി ആർ അനിൽ , കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി റോസിനെ ബീഗം , ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവൻ , ക ജി എം ഒ സംസ്ഥാന പ്രസിഡണ്ട് ഡോ സുരേഷ് ടി എൻ, കെജിഎംസിടിഎ ഡോക്ടര്‍ സുരേഷ് ,സംസ്ഥാന സെക്രട്ടറി ഡോക്ടർ എസ് രാധാകൃഷ്ണൻ സമ്മേളനത്തിന്റെ ഓർഗനൈസിങ് ചെയർമാൻ ഡോക്ടർ ആർ സി ശ്രീകുമാർ, കെജിഎംസിടിഎ യുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ബിനോയി എസ് ,ബുള്ളറ്റിന്റെ എഡിറ്റർ ഡോക്ടർ ടി ജി തോമസ് ജേക്കബ് എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിക്കും
