Kerala News

കാസർകോട് രണ്ടാനച്ഛനും സഹോദരനും ചേർന്ന് എട്ട് വയസുകാരിയെ പീഡിപ്പിച്ചു

കാസർകോട്: ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയെ രണ്ടാനച്ഛനും, സഹോദരനും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു വർഷത്തോളം കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വിവരം ചോദിച്ചറിഞ്ഞ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. രണ്ടാനച്ഛൻ കൊലപാതക കേസ് പ്രതി‌ കൂടിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

Leave a Reply