Kerala News

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പത്മശ്രീ ജേതാവായ ബാലന്‍ പൂതേരി, അഫ്‌സര്‍ സഹീര്‍, എ കെ അനുരാജ്, പ്രവീണ്‍ കുമാര്‍ എആര്‍, സി മനോജ്, ഹരീഷ് എ വി എന്നീ സെനറ്റ് അംഗങ്ങളെയാണ് എസ്എഫ്‌ഐ തടഞ്ഞത്.

പ്രതിഷേധം കനത്തതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എന്നാല്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പൊലീസിനെ പ്രതിരോധിച്ച് സമരരംഗത്ത് തന്നെ നിലയുറപ്പിക്കുകയാണ്. സെനറ്റ് ഹൗസിലേക്ക് അംഗങ്ങളെ കയറ്റിയില്ല. പകരം ഗെയ്റ്റ് പുറത്ത് നിന്ന് പൂട്ടി. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംസ്ഥാന നേതൃത്വത്തില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമുള്ള എസ്എഫ്‌ഐ നേതാക്കള്‍ പ്രതിഷേധത്തിന്റെ ഭാഗമായുണ്ട്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി സംഘര്‍ഷമുണ്ടായി.

ചാന്‍സലറായ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ ഒരു കാരണവശാലും അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് SFi പ്രവര്‍ത്തകര്‍.

Related Posts

Leave a Reply