Kerala News

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോഴ്സ് പൂർത്തീകരിച്ചു; വർഷം കഴിഞ്ഞിട്ടും പരീക്ഷ നടക്കാത്തതായി പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി. 2021ൽ പ്രവേശനം നേടിയ വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇതുവരെ പരീക്ഷകൾ പൂർത്തിയായിട്ടില്ല. നെറ്റ്, സെറ്റ് യോഗ്യതകൾ നേടിയ പലർക്കും സർട്ടിഫിക്കറ്റുകൾ കിട്ടാതാവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി.

2022ൽ പ്രവേശനം നേടിയ ബാച്ചിന്റെ ഇതുവരെയുള്ള എല്ലാ പരീക്ഷകളും കഴിഞ്ഞിട്ടും 2021 ൽ പ്രവേശനം നേടിയവർ ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഏപ്രിലിൽ കോഴ്സ് പൂർത്തിയായെന്ന് സർവ്വകലാശാല പറയുന്നുണ്ടെങ്കിലും ഒക്ടോബർ മാസം അവസാനമാണ് നാലാം സെമസ്റ്റർ പരീക്ഷ നടക്കുന്നത്. പരീക്ഷ വൈകിയത് മൂലം നെറ്റ്, സെറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ല.

പരീക്ഷകൾ നടത്തേണ്ടത് സർവകലാശ പരീക്ഷ വിഭാഗത്തിന്റെ ചുമതലയാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ. എന്നാൽ വിദൂര വിദ്യാഭ്യാസ വിഭാഗം കൃത്യ സമയത്ത് പഠന സാമഗ്രികൾ വിതരണം ചെയ്യാത്തതും കോണ്ടാക്ട് ക്ലാസുകൾ എടുക്കാത്തതും കാരണമാണ് പരീക്ഷ വൈകിയതെന്ന് പരീക്ഷ കൺട്രോളറും പറഞ്ഞു. ഡിസംബറിന് മുൻപ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് പരീക്ഷ കണ്‍ട്രോളർ അറിയിച്ചു.

Related Posts

Leave a Reply