Kerala News

കാര്‍ ഇടിച്ച് നിയന്ത്രണം തെറ്റിയ മീന്‍ ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടത് മണിക്കൂറോളം

അമ്പലപ്പുഴ: നിയന്ത്രണം തെറ്റി മീന്‍ കയറ്റിവന്ന മിനി ലോറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ദേശിയപാതയില്‍ പുന്നപ്ര പവര്‍ ഹൗസിനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വടക്കുഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ചതോടെ മിനിലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ചക്രം ഊരി മാറി ദേശിയപാതയില്‍ മധ്യഭാഗത്തായി നിന്നതോടെ ഗതാഗതം തടസപ്പെട്ടു. മിനിലോറിയില്‍ ബോക്‌സുകളില്‍ നിറച്ച മീന്‍, റോഡില്‍ ചിതറി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികളും പൊലീസും ചേര്‍ന്ന് കാര്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡില്‍ ചിതറിയ മീന്‍ നാട്ടുകാര്‍ ചേര്‍ന്ന് ബോക്‌സുകളിലാക്കി മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടു. 

Related Posts

Leave a Reply