India News

കാമുകനോട് ഫോട്ടോ ചോദിച്ചതിന് പിന്നാലെ 27കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

അഹമ്മദാബാദ്: കാമുകനോട് ഫോട്ടോ ചോദിച്ചതിന് പിന്നാലെ 27കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. ബനസ്‌കന്ത സ്വദേശിനിയും ബ്യൂട്ടീഷനുമായ രാധാ ഠാക്കൂര്‍ ആണ് മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പാലന്‍പുരില്‍ സഹോദരിക്കൊപ്പം താമസിച്ചുവരികയായിരുന്നു രാധ. സംഭവത്തില്‍ രാധയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ രാധയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സഹോദരി അല്‍ക്ക പറഞ്ഞു. രാധയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ചില വീഡിയോകള്‍ കണ്ടെത്തി. അവള്‍ സ്ഥിരമായി ഒരാളോട് ഫോണില്‍ സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് അയാളെയാണ് സംശയം. രാധയുടെ ഫോണ്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

രാധയുടെ മരണത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ചില തെളിവുകള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. രാധ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളാണവ. റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍ രാധ കാമുകനോട് ഒരു ഫോട്ടോ ആവശ്യപ്പെടുന്നത് കേള്‍ക്കാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അയാള്‍ ഫോട്ടോ അയച്ചു നല്‍കുന്നില്ല. ഏഴ് മണിക്ക് ഫോട്ടോ കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നോക്കൂ എന്നും രാധ പറയുന്നത് വീഡിയോയില്‍ ഉണ്ട്. ഇതിന് ശേഷം യുവാവിനോട് രാധ ക്ഷമാപണം നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Related Posts

Leave a Reply