Kerala News

കാഫിര്‍ വിവാദത്തില്‍ പി ജയരാജന് നേരെ ഒളിയമ്പുമായി മനു തോമസ്

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട് വിവാദത്തില്‍ പി ജയരാജന് ഒളിയമ്പുമായി സിപിഐഎം വിട്ട കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം മനു സി തോമസ്. വടക്കന്‍പാട്ടുമായി ബന്ധിപ്പിച്ചാണ് മനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. പി ജയരാജനും സഹോദരി പി സതീദേവിയും തോറ്റിടത്ത് ശൈലജയെ തോല്‍പ്പിക്കാന്‍ പൂഴിക്കടകനെന്നാണ് മനുവിന്റെ പരിഹാസം. ചതിയുടെ പുതിയ കഥയാണിതെന്നും വിനാശകാലേ വിപരീത ബുദ്ധിയെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗമാണ് മനു തോമസ്.

‘കാഫിര്‍’വടക്കന്‍പാട്ടില്‍ ചതിയുടെ പുതിയഒരു കഥകൂടി പാണന്‍മാര്‍ ഇനി പാടിനടക്കും ”പെങ്ങളു ജയിക്കാ പോരതിലൊന്നില്‍ ഈ. .ആങ്ങള വീണോരു അങ്കത്തട്ടില്‍ ഉണ്ണിയാര്‍ച്ചയെ തോല്പിക്കാനായൊരു..പൂഴികടകന്‍ ഇറക്കിയതല്ലോ …” വിനാശകാലെ വിപരീത.. ബുദ്ധി….! ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്’ എന്നാണ് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാമ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍പ് കണ്ണൂര്‍ സിപിഐഎമ്മിലെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ച് മനു തോമസ് രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Related Posts

Leave a Reply