Kerala News

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സംഘാംഗത്തെ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍.

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സംഘാംഗത്തെ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍. കര്‍ണാടക അതിര്‍ത്തിയിലെ വനത്തിലൂടെയുള്ള യാത്രയ്ക്കിടെ മാവോയിസ്റ്റ് സുരേഷിനെയാണ് കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സുരേഷുമായി മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിയിലെത്തുന്നത്. കര്‍ണാടയിലെ റിസര്‍വ് വനങ്ങള്‍ താണ്ടിയാണ് സംഘം ഇവിടെയെത്തിയത്. 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സുരേഷിന്റെ കാലിനും കൈയ്ക്കും ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. സുരേഷിനെ ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച ശേഷം ആറ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം മടങ്ങുകയായിരുന്നു.നാട്ടുകാര്‍ പരുക്കേറ്റ നിലയില്‍ സുരേഷിനെ കണ്ടെത്തുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിയാണ് സുരേഷ്. മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Related Posts

Leave a Reply