തിരുവനന്തപുരം: കാട്ടാക്കടയിലെ ഊരൂട്ടമ്പലത്ത് ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡൻ്റ് കുമാറിൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകൾ എല്ലാം അടിച്ചു തകർക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം.
ആക്രമണം നടക്കുമ്പോൾ കുമാറും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്ന് കുമാർ പറഞ്ഞു. ബഹളം കേട്ട് സമീപവാസികൾ എത്തിയതോടെ സംഘം രക്ഷപ്പെട്ടു.
